കേരളം (www.evisionnews.co): കോവിഡ് തീവ്രവ്യാപനം നേരിടാന്‍ കേരളത്തില്‍ രണ്ടാഴ്ചയെങ്കിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍. അസോസിയേഷന്റെ തിരുവനന്തപുരം യൂണിറ്റ് കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം നേരിടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശങ്ങളാണ് സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറിയത്.
കേരളത്തില്‍ കോവിഡിന്റെ തീവ്രവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക്ക് ഡൗണ്‍ പരിഗണിക്കണമെന്നും സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയോ ചെറിയ ആസ്പത്രികള്‍ മുഖേനയോ ആക്കണമെന്നും നിര്‍ദേശമുണ്ട്. ടെര്‍ഷ്യറി ലെവല്‍ കെയര്‍ കൊടുക്കേണ്ട മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ സെക്കണ്ടറി/പ്രൈമറി കെയര്‍ സെന്റര്‍ കളിലേക്ക് വിന്യസിക്കരുത്. ഐസിയു കിടക്കകള്‍, ഓക്സിജന്‍ ബെഡ് എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കണമെന്നും മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുള്ള ഹൈ ഫ്‌ലോ നേസല്‍ ഓക്‌സിജനും വെന്റിലേറ്ററുകളും പുതിയതായി ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.
Post a Comment
0 Comments