Type Here to Get Search Results !

Bottom Ad

കോവിഡ് സാഹചര്യത്തില്‍ വോട്ടണ്ണല്‍ നീളും: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ സാധ്യത


കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ സാധ്യത. മൂന്നരലക്ഷത്തോളം തപാല്‍ വോട്ടുകള്‍ എണ്ണാനുള്ളത് കൊണ്ടാണ് ഫലപ്രഖ്യാപനം പതിവിലും വൈകാനിടയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ റിസള്‍ട്ട് നല്‍കിയിരുന്ന ട്രെന്‍ഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് 'എന്‍കോര്‍' കൗണ്ടിങ് മാനേജ്‌മെന്റ് സിസ്റ്റമാണ് ഇത്തവണ ഉപയോഗിക്കുന്നത്.

കഴിഞ്ഞവര്‍ഷം ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലമറിയാനും എന്‍കോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്ന് എന്‍കോറിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം നല്‍കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, എന്‍കോര്‍ വഴി വിവരങ്ങള്‍ ലഭ്യമാകുന്നതും കുറച്ച് വൈകാനാണ് സാധ്യത.

ഓരോ ബൂത്തും എണ്ണിക്കഴിയുമ്പോള്‍ വിവരങ്ങള്‍ ട്രെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന രീതി. എന്നാല്‍ ഓരോ റൗണ്ട് എണ്ണിത്തീര്‍ത്ത ശേഷം മാത്രമേ എന്‍കോറില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയുള്ളൂ. ഇതോടൊപ്പമാണ് മൂന്നര ലക്ഷത്തോളം തപാല്‍ വോട്ടുകള്‍ എണ്ണാനുള്ളതും ഫലപ്രഖ്യാപനം വൈകാന്‍ ഇടയാക്കുക. പോസ്റ്റല്‍ വോട്ട് എണ്ണുന്ന കൗണ്ടിങ് ടേബിളുകള്‍ ഒന്നില്‍നിന്ന് രണ്ടാക്കിയിട്ടുണ്ട്. ഒരു ടേബിളില്‍ 500 വോട്ടാണ് എണ്ണുന്നത്. എന്നാലും താപാല്‍ വോട്ടുകള്‍ എണ്ണിത്തീരാന്‍ സമയമെടുക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും ഹാളുകളുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. ഒരു ഹാളില്‍ ഏഴു മേശകള്‍ സജ്ജമാക്കും. ഒരു റൗണ്ടില്‍ത്തന്നെ 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഹാളില്‍ എണ്ണിയിരുന്ന 14 മേശകള്‍ ഏഴാക്കി കുറച്ചിട്ടുമുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad