Type Here to Get Search Results !

Bottom Ad

ബുധനാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു


കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തിയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്. 28-ാം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുന്നതിനാണ് നേരത്തെ നിദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ താത്ക്കാലികമായി മാറ്റിവച്ചതായാണ് അറിയിച്ചുണ്ടായത്. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad