മുംബൈ (www.evisionnews.co): കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയതില്‍ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ലോക്ക്ഡൗണ്‍ പ്രഖ്യാപനം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇത് കൊറോണയ്ക്കെതിരെയുള്ള യുദ്ധമാണ്. ഇന്ത്യ- പാക് യുദ്ധമല്ലെന്ന് ബിജെപി നേതാക്കള്‍ മനസിലാക്കണം. കോവിഡിനെതിരെയുള്ള യുദ്ധത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയായിരുന്നയാളാണ് ദേവേന്ദ്ര ഫഡ്നാവിസ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഞങ്ങള്‍ക്കും അറിയാം. എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റെന്താണ് വഴി', റാവത്ത് പറഞ്ഞു.
Post a Comment
0 Comments