കാഞ്ഞങ്ങാട് (www.evisionnews.co): കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നഗരസഭാ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ആരോഗ്യം, പൊലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്രവ്യാപനം നിയന്ത്രിക്കുന്നതിനാണ് നഗരസഭ പദ്ധതി തയാറാക്കുന്നത്.
നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 9 മുതല്‍ വൈകിട്ട് ആറു മണി വരെ പ്രവര്‍ത്തിക്കണം. മത്സ്യം മാംസ കച്ചവടം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രം. തട്ടു കടകള്‍ പൂര്‍ണമായും നിരോധിക്കും. ഹോട്ടലുകള്‍ റസ്റ്റോ റെന്റുകള്‍ വൈകുന്നേരം 7.30വരെ പ്രവര്‍ത്തിക്കാം. 7.30ന് ശേഷം പാര്‍സലുകള്‍ നല്‍കാന്‍ പാടില്ല.
നഗരത്തിലെ ഓട്ടോ ടാക്‌സി സര്‍വീസില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ടനമ്പര്‍ സമ്പ്രദായം നടപ്പിലാക്കും. ഇതുപ്രകാരം ബുധനാഴ്ച ഒറ്റ നമ്പറുകളിലുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ആര്‍ടിപിസിആര്‍ ടെസറ്റ് വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തും. മരണനാന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഓപ്പണ്‍ ജിമ്മുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ പൂര്‍ണ്ണമായും അടച്ചിടണം.
കോര്‍ കമ്മിറ്റി യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെവി സുജാത അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് മണി പികെ, ആര്‍എംഒ ശ്രീജിത്ത് മോഹന്‍ ജില്ലാ ആസ്പത്രി ഡെ സൂപ്രണ്ട് ചന്ദ്രമോഹനന്‍, ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെവി സരസ്വതി, ശ്രീജ എം, എം സഞ്ജയന്‍, വിവി രമേശന്‍, സി കെ അഷറഫ്, നഗരസഭ സെക്രട്ടറി എംകെ ഗിരിഷ് പങ്കെടുത്തു.
Post a Comment
0 Comments