കാസര്‍കോട് (www.evisionnews.co): കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാകാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എഅബ്ദുല്‍ റഹ്‌മാനും മുഖ്യമന്ത്രിക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
മഹാവ്യാധികള്‍ പടര്‍ന്നുപിടിച്ച കാലഘട്ടങ്ങളിലോക്കെ ആവശ്യമായ വാക്‌സിനുകള്‍ വീടുകളിലെത്തി സൗജന്യമായി നല്‍കിയ ചരിത്രമുള്ള സംസ്ഥാനമാണ് കേരളം. കോളറ, പോളിയോ തുടങ്ങിയ പകര്‍ച്ചാവ്യാധി പടര്‍ന്ന് പിടിച്ചപ്പോള്‍ അതിനെ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയും ആവശ്യമായ വാക്‌സിനുകള്‍ വീടുകളിലെത്തിച്ച് സൗജന്യമായിനല്‍കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപനം കാരണം ജനങ്ങളാകെ ദുരിതത്തിലും ഭീതിയിലുമാണ്. വാക്‌സിന്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. കോവിഡ് വാക്‌സിന്‍ ലഭ്യമാകാത്തതിനാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടക്കുന്നില്ല. ഇതു ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കിയിരിക്കുകയാണെന്നും മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാകാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments