Type Here to Get Search Results !

Bottom Ad

സേഫ്റ്റി കണ്ണടകള്‍ നല്‍കി ഓക്‌സിജന്റെ മാതൃകാ പ്രവര്‍ത്തനം


ബദിയടുക്ക (www.evisionnews.co): ചെര്‍ക്കള- കല്ലടുക്ക ദേശീയ പാതയില്‍ റോഡ് പണി പുരോഗമിക്കുന്ന ചര്‍ളടുക്ക മുതല്‍ കെട്ടുംകല്ല് വരെയുള്ള പ്രദേശം പൊടിപടലങ്ങളാല്‍ ഇരുചക്ര വാഹനയാത്ര ഏറെ ദുസ്സഹമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ബദിയടുക്ക യുവകൂട്ടായ്മയും മെഡോക് പൊളിക്ലിനിക്കും ചേര്‍ന്ന് നടത്തിയ സൗജന്യ കണ്ണട വിതരണം ശ്രദ്ധേയമായി. വൈകുന്നേരം 4 മണിക്ക് നെല്ലിക്കട്ടയില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫൈസല്‍ നെല്ലിക്കട്ട ഉദ്ഘാടനം ചെയ്തു. നൂരിലേറെ ഇരുചക്ര വാഹന യാത്രികര്‍ക്ക് സുരക്ഷിത കണ്ണടകള്‍ അനുഗ്രഹമായി. പരിപാടിയില്‍ ഷഹാഹാദുദ്ധീന്‍ മാസ്റ്റര്‍, ചന്ദ്രന്‍ പൊയ്യക്കണ്ടം, സാബിത്ത്് ബദിയടുക്ക, സക്കീര്‍ ബദിയടുക്ക, മാത്യു ബദിയടുക്ക, ജോബിന്‍, ജിബിന്‍, നിയാസ് ബ്ലാങ്കോട്, ജെയിംസ്, ആഷിഖ് ബ്ലാങ്കോട്, സാദിക് ബദിയടുക്ക, സഹ്ലബത്ത് തുടങ്ങിയവര്‍ വളണ്ടിയറായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad