കേരളം (www.evisionnews.co): കോട്ടയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേയാണ് ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്. വിജയാഘോഷം സംബന്ധിച്ച വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പലിന് പോലീസ് കത്തുനല്‍കി.
കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പാനലാണ് വിജയിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ലൈബ്രറി ബ്ലോക്കിനു മുന്നില്‍ തടിച്ചുകൂടുകയും ആഹ്‌ളാദപ്രകടനം നടത്തുകയുമായിരുന്നു. ഈ ആഹ്‌ളാദപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച പോലീസ് കോളേജിലെത്തി അന്വേഷണം നടത്തി.
Post a Comment
0 Comments