Type Here to Get Search Results !

Bottom Ad

രക്തദാനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത് ഏറ്റവും വലിയ സാമൂഹിക സേവനം: ഹക്കീം കുന്നില്‍


ദുബൈ (www.evisionnews.co): രക്തദാനത്തിലൂടെ ഏറ്റവും വലിയ സാമൂഹിക സേവനമാണ് നിര്‍വഹിക്കപ്പെടുന്നതെന്ന് കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റിയും കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് ദെയ്റ നൈഫില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഗഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ആരുമല്ലാത്ത രക്തം ആവശ്യള്ളവര്‍ക്ക് സ്വയം സന്നദ്ധമായി മുന്നോട്ടുവന്ന് രക്തം നല്‍കുന്നതായിരുക്കും നമ്മുടെ ജീവിതത്തില്‍ മറ്റൊരാള്‍ക്ക് നമ്മള്‍ ചെയ്തു കൊടുക്കുന്ന ഏറ്റവും മഹത്തായ കാര്യവും കാരുണ്യവും. എന്നും പുണ്യറമദാനില്‍ പോലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പാവപ്പെട്ട രോഗികള്‍ക്ക് അത്താണിയാവാന്‍ കെഎംസിസിയുടെ പ്രവര്‍ത്തങ്ങള്‍ പ്രശംസനീയവും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്ങായി, കെപി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാനാച്ചേരി, എസ്‌കെഎസ്എസ്എഫ് ദുബൈ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കം, ദുബൈ ഇന്‍കാസ് പ്രതിനിധികളായ നൗഷാദ് കന്യപ്പാടി, ഫിറോസ് അയ്യൂബ് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത്

മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍ ഇബ്രാഹിം ബേരികെ സൈഫുദ്ദീന്‍ മൊഗ്രാല്‍ യൂസുഫ് ഷേണി മന്‍സൂര്‍, മര്‍ത്യാ മുനിസിപ്പല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി, സലാം ചേരങ്ങയി, സാബിത്ത് പിസി നെല്ലിക്കട്ട, ഇര്‍ഷാദ് നെല്ലിക്കട്ട, ജാഫര്‍ കൊവ്വല്‍, ഇബ്രാഹിം കെകെ, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad