കുമ്പള (www.evisionnews.co): മനുഷ്യനന്മയും സാഹോദര്യവും വളര്‍ത്തുന്നതിനു കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സംഭാവന മഹത്തരമെന്ന് കുമ്പള അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ രാജീവന്‍ അഭിപ്രായപ്പെട്ടു. കുമ്പള ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിച്ച 9 വയസ്സു മുതല്‍ 14 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള അണ്ടര്‍ ഫോര്‍ട്ടീന്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫുട്‌ബോള്‍ പോലുള്ള മത്സരങ്ങള്‍ ഏറെ ജനകീയമാണെന്നും ഗ്രാമതലങ്ങളില്‍ കളിയുടെ ബാലപാഠങ്ങള്‍ നല്‍കുവാനും അതില്‍നിന്നും പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ പരിശീലനം നല്‍കാന്‍ മുന്നോട്ടുവന്ന കുമ്പള ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരിക്കാടി പുല്‍മാഡ് ഗ്രറൗണ്ടില്‍ നടന്ന ചടങ്ങില്‍ കുമ്പള ഫുഡ്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ അഷ്റഫ് കര്‍ള അധ്യക്ഷത വഹിച്ചു.നൂറോളം കുട്ടികളാണ് ഒന്നരമാസകാലമായി നടന്ന ക്യമ്പില്‍ പങ്കെടുത്തത്. പ്രമുഖ ഫുഡ്‌ബോള്‍ താരം എച്ച് എ ഖാലിദ് മൊഗ്രാല്‍ ആണ് മുഖ്യ പരിശീലകന്‍.തികച്ചും സൗജന്യമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഴയകാല ഫുട്‌ബോള്‍ താരം മുഹമ്മദ് അക്തര്‍ ഉപ്പള മുഖ്യാതിഥിയായിരുന്നു.
ഫുട്‌ബോള്‍ അക്കാദമി ജനറല്‍ കണ്‍വീനര്‍ ബിഎ റഹ്മാന്‍ ആരിക്കാടി സ്വാഗതം പറഞ്ഞു. എംഎ ഖാലിദ്, അഷ്‌റഫ് സിറ്റിസണ്‍, ഖലീല്‍ മാസ്റ്റര്‍, അഷ്റഫ് കൊടിയമ്മ, നാസര്‍ മൊഗ്രാല്‍, റഫീഖ് കൊടിയമ്മ, അബ്ബാസ് കര്‍ള, നിസാര്‍ ആരിക്കാടി, അലിഷാമ, അബ്ബാസ് കെഎ, മുഹമ്മദ്, അബ്ദുല്‍ റഹിമാന്‍, അനസ്, അഷ്റഫ് സ്രാങ്,സലീം കുഞ്ഞി,ഇബ്രാഹിം കെഎം അസീസ്, അബ്ദുല്ല, എ മൊയ്ദീന്‍ കുഞ്ഞി,അബ്ബാസ് സൂപ്പി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍ സംബന്ധിച്ചു.
Post a Comment
0 Comments