കേരളം : കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല.
വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടന്‍ ഇറക്കും
Post a Comment
0 Comments