കാസര്‍കോട് (www.evisionnews.co): ഉദുമയില്‍ സിപിഎം നേതൃത്വത്തില്‍ വ്യാപക അക്രമം. പെരിയയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറുണ്ടായി. മണ്ഡലത്തിലെ കൂട്ടക്കനി, ഇരിയണ്ണി തുടങ്ങി 11ഓളം ബൂത്തുകള്‍ സിപിഎം പിടിച്ചെടുത്തിരുന്നു. സിപിഎം അനുഭാവികളായ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഒത്താശയോടെയാണ് പലേടങ്ങളിലും ബൂത്ത് കയ്യേറ്റം നടന്നത്. കൂട്ടക്കനി സ്‌കൂളില്‍ യുഡിഎഫ് ബൂത്ത് ഏജന്റ് രത്‌നാകരന്‍ നമ്പ്യാരെ ബൂത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചു. തെരഞ്ഞെടുപ്പ് പട്ടികകയടക്കം ബലം പ്രയോഗിച്ചു കീറിക്കളഞ്ഞു.
വൈകിട്ട് പെരിയ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് വരികയായിരുന്ന സ്ഥാനാര്‍ഥിയെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വാഹനത്തിന് കല്ലെറിയുകയും ചെയ്തു. ബൂത്ത് സന്ദര്‍ശനത്തിനെത്തിയ സ്ഥാനാര്‍ഥിയെ പുറകെ വന്ന സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിടുന്നു. ഇതുകണ്ട് അവിടെ ഓടിയെത്തിയ വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സ്ഥാനാര്‍ഥിയുടെ കൂടെയുണ്ടായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയിലിന്റെ വീടിന് നേരെയും കല്ലേറുണ്ടായി. പരാജയം ഉറപ്പായതിന്റെ ജാള്യതയിലാണ് സ്ഥാനാര്‍ഥിയെയും നേതാക്കളെയും അക്രമിക്കാന്‍ സിപിഎം മുന്നോട്ട് വന്നതെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധിക്കുന്നുവെന്നും ഉദുമ നിയോജക മണ്ഡലം തെരഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
Post a Comment
0 Comments