കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം രൂക്ഷമാവുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ തീരുമാനിച്ചു.
കോവിഡ് തീവ്രവ്യാപനമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കത്തിനായി തിങ്കളാഴ്ച യോഗം ചേര്‍ന്നു. ഇപ്രകാരം 59 വെന്റിലേറ്റര്‍, 114 ഐസിയു ബെഡ്, 1101 ഓക്സിജന്‍ ബെഡ്, 589 സാധാരണ ബെഡ് എന്നിവ സജ്ജമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ രണ്ട് വെന്റിലേറ്റര്‍ കുടി വ്യാഴാഴ്ച സ്ഥാപിക്കും.
ജില്ലയില്‍ അനിവാര്യമായ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കണം. ഇതിനായി പഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപം വീതം വകയിരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പ്ലാന്റ് സ്ഥാപിക്കാനാവശ്യമെങ്കില്‍ 50 സെന്റ് ഭൂമി റവന്യു വകുപ്പ് അനുവദിക്കും. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളും.
Post a Comment
0 Comments