കേരളം (www.evisionnews.co): കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ?ഗമായി കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണ. രോഗവ്യാപനം രൂക്ഷമായ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കും. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തെട പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ മിനി ലോക്ക് ഡൗണ്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചു.
രാത്രികാല കര്‍ഫ്യൂ തുടരും. കടകളുടെ പ്രവര്‍ത്തനം രാത്രി 7.30 വരെയെന്നത് തുടരണമെന്നും യോഗത്തില്‍ ധാരണയായി. വോട്ടെണ്ണല്‍ ദിനമായ അടുത്ത ഞായറാഴ്ച ആഹ്ലാദപ്രകടനവും കൂട്ടംചേരലും ഒഴിവാക്കാന്‍ അതതു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയാ നിര്‍ദേശിക്കണമെന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്.
Post a Comment
0 Comments