കേരളം (www.evisionnews.co): എണാകുളത്ത് കൈവിട്ട് കാര്യങ്ങള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് ഇതുവരെ കോവിഡ് രോഗം പിടിപെട്ടതാണ് റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ദിവസം 15,000ത്തിലധികം പരിശോധനകളാണ് എറണാകുളത്ത് നടക്കുന്നത്. ഇതില്‍ ഇന്നലത്തെ പോസിറ്റീവിറ്റി നിരക്ക് 21.77 ശതമാനമാണ്.
മൊത്തം ജനസംഖ്യയായ 35 ലക്ഷത്തില്‍ 1.65 ലക്ഷത്തിന് കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അതായത് 21ല്‍ ഒരാള്‍വീതം എന്ന നിലയ്ക്കാണ് ജില്ലയിലെ പോസിറ്റീവിറ്റി നിരക്ക്. കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹി, മുംബൈ, ലഖ്നൗ, പൂനെ എന്നിവിടങ്ങളില്‍ പോലും ജനസംഖ്യാനുപാതികമായി എറണാകുളത്തെക്കാള്‍ കുറഞ്ഞ തോതാണുള്ളത്. നഗരപ്രദേശങ്ങളെക്കാള്‍ ഗ്രാമങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
Post a Comment
0 Comments