Type Here to Get Search Results !

Bottom Ad

18ന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍; രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് നാലു മുതല്‍


കേരളം (www.evisionnews.co): കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ യജ്ഞത്തിന് ഇന്ന് തുടക്കം. വൈകിട്ട് നാല് മണി മുതല്‍ കോവിന്‍ പോര്‍ട്ടല്‍ വഴിയോ കേന്ദ്ര ആരോഗ്യ സേതു ആപ്പ് വഴിയോ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തിയതി മുതലാണ് വാക്‌സിന്‍ നല്‍കുക. അതേസമയം രാജ്യത്തെ ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്ന് വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലായി നില്‍ക്കുന്ന സാഹചര്യത്തിലാണിത്.

ഇന്ത്യയില്‍ പ്രതിദിന മരണസംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നിട്ടുണ്ട്. മെയ് 12 വരെ 14 ദിവസം കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad