തിരുവനന്തപുരം (www.evisionnews.co): കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് വന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഡോ.മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. വാക്സിന്‍ എടുത്ത പലര്‍ക്കും രോഗം സ്ഥിരീകരിച്ചത് പലരിലും ആശങ്കയുണ്ടാക്കുന്നുവെന്നും എന്നാലും വാക്സിന്‍ എന്തുകൊണ്ട് എടുക്കണമെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് മനോജ് വെള്ളനാട് പങ്കുവെച്ചത്.
'ഓരോ വാക്സിനെ പറ്റി പറയുമ്പോഴും നമ്മള്‍ അതിന്റെ എഫിക്കസി 75ശതമാനം അല്ലെങ്കില്‍ 80ശതമാനം എന്ന് പറയാറുണ്ടല്ലോ. ഇത് രണ്ടു ഡോസ് വാക്സിനും എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് കിട്ടാന്‍ പോകുന്ന രോഗപ്രതിരോധമാണ്. അപ്പോള്‍ പോലും സമൂഹത്തില്‍ രോഗമുണ്ടെങ്കില്‍, വാക്സിനെടുത്ത ആളിനും രോഗം വരാനുള്ള സാധ്യത 20-25% ബാക്കിയുണ്ട്. എന്നുവച്ചാല്‍ വാക്സിനെടുത്താലും രോഗം സമൂഹത്തില്‍ ചുറ്റിക്കറങ്ങുന്ന കാലത്തോളം മറ്റു പ്രതിരോധ മാര്‍ഗങ്ങളും തുടരണം എന്ന്', മനോജ് ഫേസ്ബുക്കിലെഴുതി.
Post a Comment
0 Comments