ബേഡകം (www.evisionnews.co): പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ച് പിടിച്ച കേസില്‍ വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും 25000 രൂപ പിഴയും. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാര്‍ത്ഥി ഓടിച്ച കുറ്റത്തിനാണ് മാതാവിന് കോടതി പിഴയിട്ടത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് 2020 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് നിന്ന് വാഹനം ഓടിച്ചുവന്ന ചെറുപ്പക്കാരനെ പരിശോധനക്കിടെയാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസിന് മനസിലായത്. തുടര്‍ന്ന് വാഹന ഉടമയായ മാതാവിനെതിരെയും ജുവനൈല്‍ വകുപ്പ് പ്രകാരം മകനെതിരെയും ബേഡകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹനം ഓടിച്ച മകന് 1000 രൂപ പിഴ വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് അറിവോടു കൂടി വാഹനം നല്‍കിയതിന് വാഹന ഉടമയായ അമ്മയ്ക്ക് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ ഒരുദിവസം തടവില്‍ വെക്കാനും കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി ഉത്തരവിടുകയായിരുന്നു.
മകന് ബൈക്കോടിച്ചതിന് വാഹന ഉടമയായ മാതാവിന് ഒരുദിവസം തടവും 25000 രൂപ പിഴയും ശിക്ഷ
14:08:00
0
ബേഡകം (www.evisionnews.co): പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ച് പിടിച്ച കേസില്‍ വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും 25000 രൂപ പിഴയും. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാര്‍ത്ഥി ഓടിച്ച കുറ്റത്തിനാണ് മാതാവിന് കോടതി പിഴയിട്ടത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് 2020 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് നിന്ന് വാഹനം ഓടിച്ചുവന്ന ചെറുപ്പക്കാരനെ പരിശോധനക്കിടെയാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസിന് മനസിലായത്. തുടര്‍ന്ന് വാഹന ഉടമയായ മാതാവിനെതിരെയും ജുവനൈല്‍ വകുപ്പ് പ്രകാരം മകനെതിരെയും ബേഡകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹനം ഓടിച്ച മകന് 1000 രൂപ പിഴ വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് അറിവോടു കൂടി വാഹനം നല്‍കിയതിന് വാഹന ഉടമയായ അമ്മയ്ക്ക് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ ഒരുദിവസം തടവില്‍ വെക്കാനും കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി ഉത്തരവിടുകയായിരുന്നു.
Post a Comment
0 Comments