കേരളം (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി. പിണറായിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി ഇന്നു തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. ഈ മാസം എട്ടിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
തെരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.
Post a Comment
0 Comments