Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ 15 തദ്ദേശഭരണ സ്ഥാപന പരിധിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ


കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയില്‍ സിആര്‍പിസി 144 പ്രകാരം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 12 മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ. 

കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും അജാനൂര്‍, ചെമ്മനാട്, ചെറുവത്തൂര്‍, കള്ളാര്‍, കയ്യൂര്‍- ചീമേനി, കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂര്‍- പെരിയ, തൃക്കരിപ്പൂര്‍, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കര്‍ശനമായി നടപ്പാക്കുന്നതിനും ഇന്ന് രാത്രി ഏഴിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പൊലീസ് പരിശോധനയും നടപടികളും കര്‍ശനമാക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad