കുമ്പള : (www.evisionnews.co) ഷിറിയ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മറ്റൊരാളെ കാണാതായി. കുമ്പളയിലെ ഒരു വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കര്‍ണാടക പുത്തൂരിലെ കാർത്തിക്ക് (18), കീർത്തൻ (19) എന്നിവരാണ് മരിച്ചത്. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഒരാൾ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും മുങ്ങി പോയത്.
കൂടെയുണ്ടായിരുന്ന മറ്റുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കിട്ടിയത്. കാണാതായ ആൾക്ക് വേണ്ടി നാട്ടുകാരും മത്സ്യ തൊഴിലാളികളും ഫയർഫോഴ്സും പൊലീസും തിരച്ചില്‍ തുടരുകയാണ്.
Post a Comment
0 Comments