കാസര്‍കോട് (www.evisionnews.co): മന്ത്രി ഇ. ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കാന്‍ വൈകിയെന്നാരോപിച്ച് അജാനൂര്‍ പഞ്ചായത്തിലെ ഇട്ടമ്മല്‍ ചാലിയന്‍ നായിലെ വി.എം. റാസിക്കിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് മാറ്റി ഡി.വൈ.എഫ്.വൈ. പതാക നാട്ടിയ സംഭവത്തില്‍ മന്ത്രി ചന്ദ്രശേഖരന്‍ നിലപാട് വ്യകതമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ അവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രബുദ്ധകേരളത്തില്‍ കേട്ടുകേള്‍ വിപോലുമില്ലാത്ത തരത്തിലാണ് ഒരു മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കാന്‍ വൈകിയെന്നാരോപിച്ച് നിയമാനുസൃതമായ അനുമതിയോടെ നിര്‍മിക്കുന്ന വീടിന്റെ തറ പൊളിച്ചു മാറ്റിയത്.
തറ പൊളിച്ച് മാറ്റിയതിന് പിന്നാലെ സി.പി.എം. ഭരിക്കുന്ന അജാനൂര്‍ പഞ്ചായത്ത് ഭരണ സമിതി സ്ഥലം ഉടമക്ക് വീട് നിര്‍മാണം നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. പണം നല്‍കാന്‍ വൈകിയതിന്റെ പേരില്‍ വീടിന്റെ തറ പൊളിച്ച് പതാക നാട്ടിയ സംഭവം മന്ത്രിയും സി.പി.എം നേതാക്കളും ജനപ്രതിനിധികളും അറിഞ്ഞ് നടത്തിയെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ. സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തമായി വീട് എന്ന സങ്കല്‍പ്പത്തിന് മന്ത്രിയും സി.പി.എമ്മും കോടാലിവെച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ കിരാത നടപടിക്കെതിരെ വി.എം റാസിഖിന് വീട് പണിയാന്‍ മുസ്ലിം ലീഗ് നിയമപരമായും മറ്റും ആവശ്യമായ പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.
Post a Comment
0 Comments