ദേശീയം (www.evisionnews.co): കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ പൂജയും പാട്ടുമായി മധ്യപ്രദേശിലെ ബി.ജെ.പി നേതാവും ടൂറിസം സാംസ്‌കാരിക മന്ത്രിയുമായ ഉഷാ താക്കൂര്‍. മാസ്‌ക് പോലും ധരിക്കാതെയാണ് പൂജ. ദിവസവും പൂജയും ഹനുമാന്‍ ഭജനയും നടത്തുന്ന താന്‍ മാസ്‌ക് ഇടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ പ്രതിമയ്ക്ക് മുമ്പിലായിരുന്നു മാസ്‌ക് ധരിക്കാതെ മന്ത്രിയുടെ വിവാദ പൂജ. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്യമ സന്യാസ്, മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇവരൊക്കെ മാസ്‌ക് അണിഞ്ഞിട്ടുണ്ട്. പൂജയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചാണകം കത്തിച്ചാല്‍ 12 മണിക്കൂറോളം വീട് അണുവിമുക്തമാക്കാമെന്ന് ഉഷ താക്കുര്‍ നേരത്തെ കണ്ടുപിടിച്ചിരുന്നു. നിലവില്‍ 3,27,220 രോഗികളാണ് മധ്യപ്രദേശിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 4,882 പേറക്കാണ് പുതുതായി രോഗം ബാധിച്ചത്.
Post a Comment
0 Comments