കേരളം (www.evisionnews.co): കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം പോലെയുള്ള അതിതീവ്ര വ്യാപന സാധ്യതയുള്ള കൂടിച്ചേരലുകള്‍ നിര്‍ത്തിവെക്കണമെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. ശബരിമലയില്‍ സര്‍ക്കാര്‍ കാണിച്ച മടി കാണിക്കരുത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
''17% + പോസിറ്റിവിറ്റി നിരക്ക് എന്നാല്‍ കേരളത്തിലെ അഞ്ചില്‍ ഒരാള്‍ക്ക് വൈറസ് ഉണ്ട് എന്നാണ് അര്‍ത്ഥം. അത് അത്യന്തം അപകടകരമാണ്. തൃശ്ശൂര്‍ പൂരം പോലുള്ള സൂപ്പര്‍സ്‌പ്രെഡര്‍ ഒത്തുചേരലുകള്‍ നിര്‍ത്തുക. സര്‍ക്കാര്‍, ശബരിമലയിലേതു പോലെ മടി കാണിക്കരുത്, ജനങ്ങളുടെ താല്‍പര്യത്തിനായി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ തന്നെ.'' എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
Post a Comment
0 Comments