Type Here to Get Search Results !

Bottom Ad

കാസര്‍കോട് സിഎച്ച് സെന്ററിനു കെഎംസിസി അഞ്ചു ലക്ഷം രൂപ നല്‍കും


ദുബൈ (www.evisionnews.co): കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന കാസര്‍കോട് സിഎച്ച് സെന്ററിനു ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടിആര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ അറിയിച്ചു.

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കാരുണ്യ സേവനരംഗത്ത് ചരിത്രം രചിച്ച ഹിമായ, സഹാറ എന്നീ പദ്ധതികള്‍ക്ക് ശേഷം 2021ലെ ജീവകാരുണ്യ പദ്ധതിയായ ഇഫാദ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടായിരിക്കും അഞ്ചു ലക്ഷം നല്‍കുന്നത്. കേരളീയ ചരിത്രത്തിലേ മനുഷ്യ സ്‌നേഹിയായ ഭരണാധികാരിയായിരുന്ന മാനവികത ഉയര്‍ത്തിപ്പിടിച്ച സിഎച്ച് മുഹമ്മദ് കോയയുടെ ഓര്‍മകള്‍ അടയാളപ്പെടുത്തി കൊണ്ട് മനുഷ്യ സേവനത്തിന്റെ മഹനീയ മാതൃകയായി കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള ആശുപത്രികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച കൊണ്ടിരിക്കുന്ന സിഎച്ച് സെന്ററുകള്‍ ഇന്ന് ലക്ഷോപ ലക്ഷം ജങ്ങള്‍ക്കാണ് വല്യ ആശ്വാസം ആയിക്കൊണ്ടൊരിക്കുന്നത്

2001ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനോടനുബന്ധിച്ചാണ് ആദ്യമായി സി.എച്ച് സെന്റര്‍ സ്ഥാപിച്ചത്. 2004ല്‍ തിരുവനന്തപുരം ആസ്ഥാനമായും പിന്നീട് ജില്ലാ, താലൂക്ക് ആസ്പത്രികള്‍ കേന്ദ്രീകരിച്ചും സി.എച്ച് സെന്ററുകള്‍ ഉയര്‍ന്നു. സി.എച്ച് സെന്റര്‍ ഇന്ന് ലക്ഷോപ ലക്ഷം ജനങ്ങള്‍ക് ആശ്വാസമേകുന്നു. എന്നും ആതുര ശുശ്രൂഷാ സേവന രംഗത്ത് സിഎച്ച് സെന്ററുകള്‍ നല്‍കുന്ന വിലമതിക്കാനാവാത്ത സേവനങ്ങള്‍ തുല്യത ഇല്ലാത്തദ് ആണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാല്‍, സിഎച്ച് നൂറുദ്ദീന്‍, മഹ്മൂദ് ഹാജി പൈവളിഗെ, ഇബി അഹമ്മദ് ചെടേക്കല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, അഷ്റഫ് പാവൂര്‍, സലാം തട്ടാനാച്ചേരി, കെപി അബ്ബാസ് കളനാട്, ഫൈസല്‍ മൊഹ്‌സിന്‍ തളങ്കര, യൂസുഫ് മുക്കൂട്, എന്‍സി മുഹമ്മദ്, ശരീഫ് പൈക്ക, ഹാഷിം പടിഞ്ഞാര്‍, ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad