കേരളം (www.evisionnews.co): ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസ് തീയിട്ടു. ബാലുശ്ശേരി ഉണ്ണികുളത്താണ് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം എന്നാണ് സൂചന. വ്യാഴാഴ്ച രാത്രി ബാലുശ്ശേരി കരുമലയില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷമുണ്ടായിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറുണ്ടായി. കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലത്തീഫിന്റെ കാര്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
Post a Comment
0 Comments