Type Here to Get Search Results !

Bottom Ad

ഇത് പഴയ ഉദുമ അല്ല: ചരിത്ര വിജയം നേടുമെന്ന് ബാലകൃഷ്ണന്‍ പെരിയ


കാസര്‍കോട് (www.evisionnews.co): പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ വളരെ തിരക്കിട്ട പരിപാടിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയുടെത്. ഈസ്റ്റര്‍ ആശംസകളുമായി കാഞ്ഞിരുക്കം ചര്‍ച്ചിലെത്തി പ്രാര്‍ത്ഥനയും നടത്തി. ശേഷം കിഴക്കന്‍ പഞ്ചായത്തുകളായ ബേഡടുക്ക, കുറ്റിക്കോല്‍, ദേലംപാടി എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ സമയവും ചെലവിട്ടത്.

കാനം കോളനി, ചുള്ളി, പറയംപള്ളം, കുറ്റിക്കോല്‍, പടുപ്പ്, നെച്ചിപ്പടുപ്പ്, മാണിമൂല, ബന്തടുക്ക,പയറടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ കുടംബ യോഗം അടക്കമുള്ള പരിപാടികളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ഗ്രാമങ്ങളും നഗരങ്ങളും തന്നെ ഒരു പോലെ സ്വീകരിച്ചിരിക്കുന്നു എന്ന ആത്മവിശ്വാസം നിറഞ്ഞ വാക്കുകളായിരുന്നു ബാലകൃഷ്ണന്‍ പെരിയയുടെത്. ഇന്നും എല്ലായിടങ്ങളിലും ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, യുഡിഎഫ് നേതാക്കളായ വിനോദ് കുമാര്‍ പള്ളയില്‍, ബലരാമന്‍ നമ്പ്യാര്‍, അഡ്വ. ബാബുരാജ്, ഉനെസ് ബേഡകം, കൂഞ്ഞി കൃഷ്ണന്‍ മടക്കല്ല് പവിത്രന്‍ സി നായര്‍, അഡ്വ. സവാദ്, ഉമാവതി സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad