കണ്ണൂര്‍ (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കൊച്ചുമകനും കോവിഡ്. ഇന്നു വൈകിട്ട് വന്ന പരിശോധനഫലം അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ മകളുടെ മകനും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മ വീണ വിജയന് വോട്ടെടുപ്പ് ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീണയുടെ ഭര്‍ത്താവും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഇന്നു കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
Post a Comment
0 Comments