കേരളം (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ നടത്തേണ്ട പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.
നേരിട്ടുള്ള പരീക്ഷകള്‍ (ഓഫ് ലൈന്‍) പരീക്ഷകള്‍ മാറ്റാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതിനിടെ പരാതികള്‍ ഉന്നയിച്ചിരുന്നു. മലയാള സര്‍വ്വകലാശാല, ആരോഗ്യ സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല, സംസ്‌കൃത സര്‍വകലാശാല എന്നീ സര്‍വ്വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു.
Post a Comment
0 Comments