കാസര്‍കോട് (www.evisionnews.co): റമസാന്‍ മാസത്തില്‍ മുസ്്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും കീഴ്ഘടകങ്ങള്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അഭ്യര്‍ത്ഥിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാവുകയും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം സംജാതമാവുകയും ചെയ്ത ഘട്ടത്തില്‍ തൊഴില്‍ രഹിതരായ കുടുംബങ്ങള്‍ക്കും, പാവങ്ങള്‍ക്കും പട്ടിണിയില്ലാതെ ജീവിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം.
മുസ്ലിം ലീഗ് കാലാകാലങ്ങളിലായി നടത്തിവരുന്ന റിലീഫ് പ്രവര്‍ത്തനം ഇപ്രാവശ്യം കൂടുതല്‍ കരുതലോട് കൂടി നടത്താന്‍ നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡ് കമ്മിറ്റികളും പോഷക സംഘടനാ കമ്മിറ്റികളും ആവശ്യമായ പ്രവര്‍ത്തനം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments