Type Here to Get Search Results !

Bottom Ad

ജന്മനാടിന്റെ കട്ടസപ്പോര്‍ട്ട്: പുല്ലൂര്‍ പെരിയയുടെ നെഞ്ചിലേറി ബാലകൃഷ്ണന്‍ പെരിയ


കാസര്‍കോട് (www.evisionnews.co): ഉദുമ യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടു വോട്ടര്‍ഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാര്‍ എന്നതിലുപരി ജന്മമനാടായ പുല്ലൂര്‍ പെരിയയില്‍ കളിക്കൂട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ഗുരുതുല്യന്മാരും എല്ലാവരും സ്ഥാനാര്‍ഥിയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ മുറിവുണങ്ങാന്‍ ഏറെ പ്രയാസപ്പെടുന്ന പെരിയയുടെ മണ്ണില്‍ സമാധാനമാഗ്രഹിക്കുന്നവര്‍ ബാലകൃഷ്ണന്‍ പെരിയയോട് ആശങ്ക പങ്കുവെച്ചു.

നീതിക്കായി പോരാട്ടം നടത്തിയ ഒരാള്‍ തന്നെ സ്ഥാനാര്‍ഥിയായി വന്നതില്‍ ഏറെ ആശ്വസിക്കുകയാണ് പെരിയയിലെ വോട്ടര്‍മാര്‍. രാവിലെ ആയംപാറ കാലിയടുക്കത്തുനിന്നും ആരംഭിച്ച പ്രചാരണ പരിപാടി വില്ലാരംപതി, പുളിക്കല്‍, നാലക്ര, കല്യോട്ട്, കാഞ്ഞിരടക്കം താന്നിയടി, ഇരിയ, അമ്പലത്തറ, കൊടവലം, എടമുണ്ട, പുല്ലൂര്‍, ചാലിങ്കാല്‍, കായക്കുളം, പെരിയ എന്നിങ്ങനെ 33 ഇടങ്ങളിലെ പ്രചാരണ പരിപാടിക്കു ശേഷം കുണിയയില്‍ സമാപിച്ചു.

യുഡിഎഫ് നേതാക്കളായ എ. ഗോവിന്ദന്‍ നായര്‍, കെഇഎ ബക്കര്‍, എംസി പ്രഭാകരന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, രാജു കക്കയം, നോയല്‍ ടോംജോസ്, ബാബുരാജ് കല്ല്യോട്ട്, അഡ്വ. ശ്രീജിത്ത് മാടക്കല്‍, കുഞ്ഞിരാമന്‍ നായര്‍, രാകേഷ് പെരിയ തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad