കേരളം (www.evisionnews.co): വാളയാര്‍ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. നീതിക്കായുള്ള പോരാട്ടത്തില്‍ സിപിഐഎം വാളയാറിലെ അമ്മക്കൊപ്പമാണെന്നും എന്നും കൂടുംബത്തിന്റെ കൂടെയുണ്ടാവുമെന്നും ബൃന്ദ കാരാട്ട് കാഞ്ഞങ്ങാട്ടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'അമ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. എന്നും കുടുംബത്തിന്റെ കൂടെയുണ്ടാവും. ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്.' ബൃന്ദ കാരാട്ട് നിലപാട് വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ എന്ത് പ്രചാരണം നടത്തിയാലും എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുമെന്നും ബൃന്ദ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Post a Comment
0 Comments