കാസര്‍കോട് (www.evisionnews.co): മുളിയാര്‍ സി.എച്ച്.സി. യില്‍ ആരോഗ്യ മന്ത്രി കൊട്ടിഘോഷിച്ച് ഉല്‍ഘാടനം നടത്തിയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് ഭാരവാഹികളുടെയും വാര്‍ഡ് പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. റംസാന്‍ റിലീഫും, ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷനും ഊര്‍ജ്ജിതമാക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോവിഡ് വാക്‌സിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ജനസഹായ കേന്ദ്രം ബോവിക്കാനം ടൗണ്‍, പൊവ്വല്‍ ടൗണ്‍, കോട്ടൂര്‍ മുസ്ലിം ലീഗ് ഓഫീസ് ,അല്ലാമ നഗര്‍ മുസ്ലിം ലീഗ് ഓഫീസ്, എടനീര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക്ക് സ്ഥാപിച്ച് സൗജന്യ സേവനം നല്‍കും. പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി. ശാഫി,എം.കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ബാത്തിഷ പൊവ്വല്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, സി.സുലൈമാന്‍, എ.കെ.യൂസുഫ്, മാര്‍ക്ക് മുഹമ്മദ്, ഷെരീഫ് മല്ലത്ത്, ഹമീദ് മല്ലം പ്രസംഗിച്ചു.
Post a Comment
0 Comments