കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് സിപിഎം വോട്ട് മറിച്ചുവെന്ന ആരോപണവുമായി എംസി ഖമറുദ്ദീന്‍ എംഎല്‍എ. സിപിഎമ്മിന്റെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നതായി ഖമറുദ്ദീന്‍ ആരോപിച്ചു. വോട്ട് ചോര്‍ത്തിയത് നേതൃത്വത്തിന്റെ അറിവോടെയാണോ എന്നത് സിപിഎം വ്യക്തമാക്കണമെന്നും കമറുദ്ദീന്‍ ആവശ്യപ്പെട്ടു.
മുസ്ലിം വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം. വോട്ടെടുപ്പ് ദിവസം സി.പി.എം കേന്ദ്രങ്ങള്‍ സജീവമായിരുന്നില്ല. സിപിഎം ഒരു തെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്തിട്ടില്ല. എല്ലാത്തിനെയും അതിജീവിച്ച് മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.
Post a Comment
0 Comments