കാസര്‍കോട് (www.evisionnews.co): വോട്ടെടുപ്പ് മണിക്കൂറുകള്‍ ബാക്കിയിരിക്കെ ജില്ലയില്‍ ഇതുവരെ 701287 പേര്‍ വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം (68.51%) .കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (61.22%). മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെ 148681 പേര്‍ വോട്ടു ചെയ്തു. 67.06 ശതമാനം. കാസര്‍കോട് 123514 പേര്‍ (61.20 %), ഉദുമ മണ്ഡലം -143840 (67.14 %), കാഞ്ഞങ്ങാട് മണ്ഡലം -146529 (67.09 %), തൃക്കരിപ്പൂര്‍ മണ്ഡലം -138572 (68.51 %) പേരാണ് വോട്ടു രേഖപ്പെടുത്തി.
ഉദുമ മണ്ഡലം സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ പെരിയ ഗവ ഹൈസ്‌കൂളിലെ 164-ാം ബൂത്തില്‍ രാവിലെ അമ്മ കുഞ്ഞമ്മ, ഭാര്യ ശ്രീജ ബാലകൃഷ്ണന്‍, മകന്‍ കൃഷ്ണാനന്ദ് സാഗര്‍ (കന്നി വോട്ട്), ചേട്ടന്‍ പദ്മനാഭന്‍ എന്നിവരോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി.
Post a Comment
0 Comments