മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരം, വിട്ട്‌ള പൊലീസിന് നേരെ വെടിവെച്ച കേസില്‍ നാലു പ്രതികള്‍ കൂടി റിമാന്റില്‍. മിയാപ്പദവിലെ അബ്ദുല്‍ റഹ്മാന്‍ എന്ന റഹീം(25), മഹാരാഷ്ട്രയിലെ രാകേഷ് എന്ന രാകി (27), മഞ്ചേശ്വരം ബട്ട്യപ്പദവിലെ ഫയാസ് എന്ന കൂവ ഫയാസ്(23), ഉപ്പള സോങ്കോലിലെ ഹൈദര്‍ അലിയെന്ന ഹൈദര്‍(25) എന്നിവരാണ് റിമാന്റിലായത്. കഴിഞ്ഞ ദിവസം പൂനെയില്‍ വെച്ചാണ് ഇവരെ വിട്ട്‌ള പോലീസ് പിടികൂടിയത്. ഇവരുടെ കാറില്‍ നിന്ന് മൂന്നു വിദേശ നിര്‍മ്മിത തോക്കുകളും ഒരു നാടന്‍ തോക്കും പിടിച്ചെടുത്തിട്ടുണ്ട്. 26ന് രാത്രി മഞ്ചേശ്വരം പൊലീസ് മിയാപ്പദവില്‍ വെച്ച് പ്രതികളെ പിടികൂടുന്നതിനിടെ ബിയര്‍ കുപ്പികള്‍ എറിഞ്ഞും വെടിവെപ്പ് നടത്തിയും കടന്നുകളഞ്ഞ സംഘം വിട്ട്‌ളയില്‍ വെച്ച് വിട്ട്‌ള പൊലീസ് പിടികൂടുന്നതിനിടെ ഇവിടെയും പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പ്രതികളെ ഓടിച്ചു പിടികൂടിയിരുന്നു. രക്ഷപ്പെട്ട നാല് പ്രതികളെയാണ് പൂനെയില്‍വെച്ച് കാറില്‍ സഞ്ചരിക്കുന്നതിനിടെ പിടികൂടിയത്.
പോലീസിന് നേരെ വെടിവെച്ച കേസില്‍ നാലു പ്രതികള്‍ കൂടി റിമാന്റില്‍
19:40:00
0

Post a Comment
0 Comments