കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമിത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ക്ക് കാസര്‍കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് (ഒന്ന്) മുന്നില്‍ ഹാജരാകണമെന്ന സമന്‍സ് ലഭിച്ചതിനെതിരെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ന്യൂനപക്ഷ സമീപനത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി പടന്ന, മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ശറഫുദ്ധീന്‍ കുണിയ, ഉള്‍പ്പെടെയുള്ള ഒമ്പതു നേതാക്കള്‍ക്കാണ് കഴിഞ്ഞ ദിവസം സെമന്‍സ് ലഭിച്ചത്.
സംഭവത്തില്‍ എസ്‌കെഎസ്എസ് എഫ് സംസ്ഥാന നേതാക്കളായ ബഷീര്‍ ഫൈസി ദേശമംഗലം, ലിയാഉദ്ധീന്‍ ഫൈസി, ജില്ലാ ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, എന്നിവരാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വിമര്‍ശനവുമായി രംഗത്തെത്തിയത്.
പൗരത്വ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സമന്‍സ് വന്നതിനെ കുറിച്ച് പിണറായി വിജയന്‍ എന്താണ് പറയാനുള്ളതെന്ന ചോദ്യവുമായിട്ടാണ് നേതാക്കള്‍ സര്‍ക്കാറിന്റെ ന്യൂനപക്ഷ സമീപനത്തെ കുറിച്ച് പറയുന്നത്.
തൊള്ള തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന വിജരാഘവന്റെ പാര്‍ട്ടിയില്‍ നിന്ന് നമ്മള്‍ ഇതല്ലാതെ എന്താണ് പ്രതീക്ഷിക്കേണ്ടതന്നും ന്യൂനപക്ഷത്തെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള ജനപ്രതിനിധികളെ മാത്രമെ ചെയിപ്പിക്കാനാവുമെന്നുമുള്ള ആഹ്വനവുമാണ് നേതാക്കള്‍ നല്‍കുന്നത് പൗരത്വ ഭേദഗതി നിയമത്തിനതിരെ 2019 ഡിസംബര്‍ 15ന് എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ടാണ് കേസ്, പൗരത്വ ഭേദഗതി നിയമം ശബരിമല സ്ത്രീ പ്രവേശം എന്നിവയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഗുരുതര ക്രമീനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Post a Comment
0 Comments