കാസര്‍കോട് (www.evisonnews.co): തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്ക് നേര്‍ച്ചയായി ലഭിച്ച കുതിരയെ ലേലത്തില്‍ വിറ്റു. വിദ്യാനഗര്‍ കോപ്പയിലെ ജബ്ബാറാണ് 74100 രൂപയ്ക്ക് നേര്‍ച്ചക്കുതിരയെ ലേലത്തില്‍ സ്വന്തമാക്കിയത്. കര്‍ണാടക തുംകൂറിലെ ചെറുകിട വ്യാപാരിയായ ഷംസീറാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ മാലിക് ദീനാര്‍ പള്ളിയിലേക്ക് കുതിരയെ എത്തിച്ചത്. തന്റെ ആഗ്രഹം സഫലമായതിന്റെ നേര്‍ച്ചയായിട്ടാണ് കുതിരയെ ഷംസീര്‍ മഖാമിലേക്ക് നല്‍കിയത്.
അസാധാരണമായി നേര്‍ച്ചയായി ലഭിച്ച കുതിര പള്ളിവളപ്പില്‍ വളര്‍ത്തുകയായിരുന്നു. ഇന്ന് ജുമാനിസ്‌കാരാന്തരം പള്ളി ഓഫീസിന് മുന്നില്‍ നടന്ന ലേലത്തില്‍ കോപ്പ സ്വദേശി ജബ്ബാര്‍ 74100 രൂപയ്ക്ക് ലേലം ഉറപ്പിക്കുകയും പ്രസിഡന്റ് യഹ്യ തളങ്കരയുടെ സാന്നിധ്യത്തില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കുതിരയെ കൈമാറുകയുമായിരുന്നു.
Post a Comment
0 Comments