Type Here to Get Search Results !

Bottom Ad

ഖത്തര്‍- കാസര്‍കോട് മണ്ഡലം കെഎംസിസിയുടെ വോട്ടു വണ്ടി പ്രചാരണം സമാപിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്നിന്റെ വിജയത്തിന് വേണ്ടി ഖത്തര്‍- കാസര്‍കോട് മണ്ഡലം കെഎംസിസി സംഘടിപ്പിച്ച വോട്ടു വണ്ടി മൂന്ന് ദിവസത്തെ ആവേശകരമായ പര്യടനത്തിന് ശേഷം ഇന്നലെ വൈകിട്ട് തളങ്കരയില്‍ സമാപിച്ചു. 2ന് ചെര്‍ക്കളയില്‍ നിന്ന് ആരംഭിച്ച് മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രചരണം നടത്തിയ ശേഷമാണ് വോട്ട് വണ്ടി തളങ്കര ദീനാര്‍ നഗറില്‍ സമാപിച്ചത്. സമാപന പരിപാടി മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍, അഷ്റഫ് കെല്‍, നഗരസഭാംഗം സഹീര്‍ ആസിഫ്, ഷാനിഫ് പൈക്ക, ഹാരിസ് എരിയാല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad