Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലവെട്ടി മാറ്റി; പൊലീസ് കേസെടുത്തു


കേരളം (www.evisionnews.co): കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി. കട്ടൗട്ടിന്റെ തല ഇന്നലെ രാത്രി വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. ദുഷ്ട മനസുകളാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്ന് സിപിഐഎം നേതാവ് എം.വി ജയരാജന്‍ പറഞ്ഞു. 'പ്രദേശത്ത് ആര്‍എസ്എസ്-ബിജെപി ഗുണ്ടാ സംഘമുണ്ട്. അവരാണെങ്കില്‍ ക്വട്ടേഷനില്‍ പങ്കെടുക്കുന്നവരാണ്. ഇന്ന് അവിടെ പയപ്പോഴാണ് എത്രമാത്രം ദുഷ്ട മനസുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസിലാകുന്നത്'- എംവി ജയരാജന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad