കേരളം (www.evisionnews.co): തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബി.ജെ.പി ജില്ലാ നേതൃത്വം വോട്ടര്‍മാരോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ തലശ്ശേരിയില്‍ ബി.ജെ.പിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.'' തലശ്ശേരിയില്‍ ബി.ജെ.പിയുടെ പിന്തുണ സി.ഒ.ടി നസീറിനാണ്. അദ്ദേഹത്തിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യും. പ്രചാരണത്തില്‍ സജീവമാകും,'' എന്നായിരുന്നു കെ.സുരേന്ദ്രന്‍ പറഞ്ഞത്.
എന്നാല്‍ ഇതിന് പിന്നാലെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബി.ജെ.പി തങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണവുമായി സിഒടി നസീറും മുന്നോട്ട് വന്നിരുന്നു. ബി.ജെ.പി സഹകരിക്കാത്ത പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments