കാസര്‍കോട് (www.evisionnews.co): ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജിലെ കോവിഡ് രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശ്വാസമായി കാസര്‍കോട് സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണ വിതരണം പുനരാരംഭിച്ചു. രോഗികള്‍ക്ക് ഗുണമേന്മയില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം പുനരാരംഭിച്ചത്.
നേരത്തെ കോവിഡ് ഹോസ്പിറ്റല്‍ തുടങ്ങിയത് മുതല്‍ സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളും രോഗികള്‍ക്കുള്ള ഭക്ഷണം വിതരണവും നടത്തിയിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ കോളജ് പരിസരത്ത് സ്ഥലവും കെട്ടിടവും സിഎച്ച് സെന്ററിന്റെ പേരില്‍ സ്വന്തമായി വാങ്ങിയിട്ടുണ്ട്. സിഎച്ച് സെന്റര്‍ ട്രഷറര്‍ എന്‍എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിം ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ഡോ. ആദര്‍ഷ്, മോഹനന്‍, ഹക്കീം കണ്ടിഗെ, ഹൈദര്‍ കുടുപ്പം കുഴി, ഷരീഫ് പാടലടുക്ക, ആരോഗ്യ പൊതു പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Post a Comment
0 Comments