ദേശീയം (www.evisionnews.co): ചൈനീസ് ബ്രാന്‍ഡായ ഐടെലുമായി സഹകരിച്ച് രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജിയോ. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഐടെല്‍- ജിയോ പങ്കാളിത്തം. വരുന്ന മെയ് മാസം ജിയോയുമായി ഐടെല്‍ കരാറിലേര്‍പ്പെടും. തൊട്ടുപിന്നാലെ തന്നെ ഒരു ഫോണും ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐടെല്‍ ഫോണുകള്‍ നിര്‍മിക്കുകയും ജിയോ ആ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി മാത്രമായി ഏറ്റവും കുറഞ്ഞ ചാര്‍ജ് മാത്രം ഈടാക്കുന്ന ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിക്കുകയും ചെയ്തേക്കാം. ഐടെല്‍- ജിയോ സ്മാര്‍ട്ട്ഫോണ്‍ പ്ലാനുകള്‍ അടുത്തമാസത്തോടെ ജിയോ അവതരിപ്പിക്കും. നിലവില്‍ ഫോണിന്റെ പേര്, ഫീച്ചറുകള്‍, ഡിസൈന്‍ എന്നിവയെക്കുറിച്ച് യാതൊരു സൂചനയുമില്ല. 2014 മുതല്‍ ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ ഫോണുകള്‍ വില്‍ക്കുന്ന ചൈനീസ് ബ്രാന്‍ഡാണ് ഐടെല്‍. 3000 രൂപ മുതലുള്ള ആന്‍ഡ്രോയ്ഡ് ഗോ സ്മാര്‍ട്ട്ഫോണുകള്‍ വരെ അവര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ അടുത്ത പകുതിയില്‍ രാജ്യത്ത് വില കുറഞ്ഞ ലാപ്ടോപ്പുകളും 5ജി പിന്തുണയുള്ള ഫോണുകളും ലോഞ്ച് ചെയ്യാന്‍ പോകുന്നതായി ജിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐടെലുമായി ചേര്‍ന്ന് വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകളിറക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുന്നത്.
ഇന്ത്യയില്‍ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ പദ്ധതിയിട്ട് ജിയോ-ഐടെല്‍ കൂട്ടുകെട്ട്
15:29:00
0

Post a Comment
0 Comments