കാഞ്ഞങ്ങാട് (www.evisionnews.co): അമ്പലത്തറ വെള്ളുട സോളാര്‍ പാര്‍ക്കില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ട് 3.30നാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. കേബിള്‍ മുഴുവനും കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേബിളില്‍ നിന്നുയര്‍ന്ന കറുത്ത പുക തീയണക്കുന്നത് പ്രയാസത്തിലാക്കി. കാഞ്ഞങ്ങാട് നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി മൂന്നു മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്. കേബിളിന്റെ ചാരം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പ്രഭാകരന്‍, ഓഫിസര്‍മാരായ ടി അശോക് കുമാര്‍, പിഎന്‍ വേണുഗോപാല്‍, സണ്ണി ഇമാനുവല്‍, കെവി സന്തോഷ് കുമാര്‍, കെ കിരണ്‍, ഡ്രൈവര്‍ കെഎം സതീഷ്, ഹോം ഗാര്‍ഡുകളായ പ്രിയേഷ്, സന്തോഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
അമ്പലത്തറ സോളാര്‍ പാര്‍ക്കില്‍ വന്‍ തീപിടിത്തം: ഒരു കോടിയുടെ നഷ്ടം
09:53:00
0
കാഞ്ഞങ്ങാട് (www.evisionnews.co): അമ്പലത്തറ വെള്ളുട സോളാര്‍ പാര്‍ക്കില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ട് 3.30നാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. കേബിള്‍ മുഴുവനും കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേബിളില്‍ നിന്നുയര്‍ന്ന കറുത്ത പുക തീയണക്കുന്നത് പ്രയാസത്തിലാക്കി. കാഞ്ഞങ്ങാട് നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി മൂന്നു മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്. കേബിളിന്റെ ചാരം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പ്രഭാകരന്‍, ഓഫിസര്‍മാരായ ടി അശോക് കുമാര്‍, പിഎന്‍ വേണുഗോപാല്‍, സണ്ണി ഇമാനുവല്‍, കെവി സന്തോഷ് കുമാര്‍, കെ കിരണ്‍, ഡ്രൈവര്‍ കെഎം സതീഷ്, ഹോം ഗാര്‍ഡുകളായ പ്രിയേഷ്, സന്തോഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments