കാസര്‍കോട് (www.evisionnews.co): കടല്‍ തീരത്ത് കൂട്ടുകാരോടൊപ്പം കാല്‍ പന്തുകളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. വടകര മുക്കിലെ സക്കരിയയുടെ മകന്‍ അജ്മലിന്റെ (14) മൃതദേഹമാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ കണ്ടെത്തിയത്. ബല്ല കടപ്പുറത്ത് വെച്ച് ഇന്നലെ വൈകിട്ടാണ് കടലില്‍ വീണ് കാണാതായത്. കടലില്‍ വീണ പന്തെടുക്കുവാന്‍ ശ്രമിക്കുമ്പോഴാണ് തിരമാലകളില്‍പ്പെട്ടത്. സംഭവ സ്ഥലത്തു നിന്നു ഇരുന്നുറു മീറ്റര്‍ അകലെ കരയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അജ്മല്‍ ഉള്‍പ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്.
അജ്മല്‍ അജാനൂര്‍ ക്രസന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നാട്ടുകാരും അധികൃതരും കൈമെയ് മറന്നാണ് തിരച്ചില്‍ നടത്തിയത്. മത്സ്യ തൊഴിലാളികളായ മനോജ് (കൊട്ടന്‍), നന്ദു, മഹേഷ്, ലക്ഷ്മണന്‍, സജിത്ത് എന്നിവര്‍ കടലില്‍ നീന്തിയും മറ്റു മത്സ്യ തൊഴിലാളികളും വലയെറിഞ്ഞും അജ്മലിനെ കണ്ടെത്തുവാന്‍ ശ്രമം നടത്തി. അഗ്നിശമനസേന, ഹൊസ്ദുര്‍ഗ് പൊലീസ്, കോസ്റ്റല്‍ പൊലീസ്, ഫിഷറീസ് വകുപ്പ്, ഗോവയില്‍ പരിശീലനം ലഭിച്ച പത്ത് പേര്‍, സിവില്‍ ഡിഫന്‍സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. മാതാവ്: ഷര്‍മി. സഹോദരങ്ങള്‍: മുഹമ്മദ് അഫ്ലഹ്, ആയിഷ.
Post a Comment
0 Comments