ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. പ്ലസ്ടു പരീക്ഷകള്‍ മാറ്റി വെയ്ക്കാനും തീരുമാനമായി. സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ മേയ് നാലു മുതല്‍ നടക്കേണ്ടതായിരുന്നു. വിദ്യാര്‍ത്ഥികളുടെ മുന്‍വര്‍ഷത്തെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്ഇ തീരുമാനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments