ദേശീയം (www.evisionnews.co): ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കം മുഴുവന്‍ പ്രതികളെയും വെറുതെവിട്ട റിട്ട. സി.ബി.ഐ ജഡ്ജിയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപ ലോകായുക്തയായി നിയമിച്ചു. ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെയാണ് വിരമിച്ചശേഷം ഉപ ലോകായുക്തയായി നിയമിച്ചത്.
യാദവിനെ മൂന്നാം ഉപ ലോകായുക്തയായി ഗവര്‍ണര്‍ ഏപ്രില്‍ 6ന് നിയമിച്ചിരുന്നു. ലോകായുക്ത സഞ്ജയ് മിശ്ര മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുവെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ആയിരിക്കെ ബാബരി പള്ളി തകര്‍ത്ത കേസില്‍ 2020 സെപ്തംബര്‍ 30നാണ് എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവരടക്കം 32 പ്രതികളെയും വെറുതെവിട്ട് വിധി പ്രസ്താവിച്ചത്.
Post a Comment
0 Comments