ചെന്നൈ (www.evisionnews.co): ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി ദല്‍ഹി ക്യാപിറ്റല്‍സ് താരം രവിചന്ദ്രന്‍ അശ്വിന്‍. തന്റെ കുടുംബം നിലവില്‍ കോവിഡ് 19നെതിരെ പോരാട്ടം നടത്തുകയാണെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരു ബ്രേക്ക് അത്യവിശ്യമായത് കൊണ്ടാണ് പിന്‍മാറ്റമെന്നും അശ്വിന്‍ അറിയിച്ചു. 'ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ നിന്ന് നാളെ മുതല്‍ ഞാന്‍ ഒരു ഇടവേള എടുക്കും.
എന്റെ കുടുംബവും ഒരുപാട് കുടുംബങ്ങളും കൊവിഡിനെതിരെ പോരാടുകയാണ്, ഈ ദുഷ്‌കരമായ സമയങ്ങളില്‍ എന്റെ കുടുംബത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അശ്വിന്‍ ട്വീറ്റ് ചെയ്തു. നേരത്തെ ഒരു ട്വീറ്റില്‍ ഇപ്പോഴത്തെ രാജ്യത്തിന്റെ അവസ്ഥയില്‍ അശ്വിന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.'എന്റെ രാജ്യത്ത് സംഭവിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. ജാഗ്രത പാലിക്കാനും സുരക്ഷിതമായി തുടരാനും ഓരോ ഇന്ത്യക്കാരനോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post a Comment
0 Comments