കാസര്‍കോട് (www.evisionnews.co): സംസ്ഥാനമൊട്ടാകെ വിധിയെഴുതുമ്പോള്‍ എല്ലായിടത്തും ആദ്യമണിക്കൂറില്‍ തന്നെ മികച്ച പോളിംഗ്. കാസര്‍കോട് ജില്ലയില്‍ ആദ്യ രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ 14.23 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലം 14.47 %, കാസര്‍കോട് 12.75%, ഉദുമ 14.33 %, കാഞ്ഞങ്ങാട് 14.71 %, തൃക്കരിപ്പൂര്‍ 14.70 % എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
രാവിലെ ഏഴുമുതലാണ് പോളിംഗ് ആരംഭിച്ചത്. രാവിലെ വോട്ട് ചെയ്തവരില്‍ കൂടുതലും പുരുഷന്മാരാണ്. കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ രാവിലെ 8.20ന് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 143 ആം നമ്പര്‍ ബൂത്തില്‍ 53മതായി വോട്ട് ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന് ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്താണ് വോട്ട്. രാവിലെ ഏഴുമണിയോടെ വോട്ട് രേഖപ്പെടുത്തി. ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിഎച്ച് കുഞ്ഞമ്പു് അണങ്കൂര്‍ സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
Post a Comment
0 Comments