Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ 74.91 ശതമാനം പോളിംഗ്: കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് മഞ്ചേശ്വരത്ത്


കാസര്‍കോട് (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ രാത്രി 8.30 വരെ ജില്ലയില്‍ 74.91 ശതമാനം പോളിങ്. ആകെയുള്ള 1058337 വോട്ടര്‍മാരില്‍ 792837 പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് -76.81 ശതമാനം. കാസര്‍കോട് 70.87, ഉദുമ 75.56, കാഞ്ഞങ്ങാട് 74.35, തൃക്കരിപ്പൂര്‍ 76.77 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. പുരുഷ വോട്ടര്‍മാരില്‍ 73 ശതമാനം (377356 പേര്‍) പേര്‍ വോട്ടു രേഖപ്പെടുത്തി. സ്ത്രീ വോട്ടര്‍മാരില്‍ 76.73 ശതമാനവും (415479 പേര്‍) വോട്ട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്മാരില്‍ രണ്ട് പേര്‍ വോട്ടു രേഖപ്പെടുത്തി.

നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. ( ആകെ വോട്ട് ചെയ്തവര്‍, ആകെ വോട്ട് ചെയ്ത പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ് ജെന്‍ഡേഴ്സ് വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍)

മഞ്ചേശ്വരം മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 76.81 %
പുരുഷ വോട്ടര്‍മാര്‍-73.09 %
സ്ത്രീ വോട്ടര്‍മാര്‍-80.55 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-0

കാസര്‍കോട് മണ്ഡലം
ആകെ വോട്ടുചെയ്തവര്‍ -70.87 %
പുരുഷ വോട്ടര്‍മാര്‍-70.34 %
സ്ത്രീ വോട്ടര്‍മാര്‍-71.41 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-0

ഉദുമ മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 75.56 %
പുരുഷ വോട്ടര്‍മാര്‍-72.46 %
സ്ത്രീ വോട്ടര്‍മാര്‍-78.52 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-0

കാഞ്ഞങ്ങാട് മണ്ഡലം
ആകെ വോട്ടുചെയ്തവര്‍-74.35 %
പുരുഷ വോട്ടര്‍മാര്‍- 74.21 %
സ്ത്രീ വോട്ടര്‍മാര്‍- 74.47 %
ട്രാന്‍സ്ജെന്‍ഡേര്‍സ്-50 %

തൃക്കരിപ്പൂര്‍ മണ്ഡലം
ആകെ വോട്ടുചെയ്തവര്‍- 76.77%
പുരുഷ വോട്ടര്‍മാര്‍-74.93 %
സ്ത്രീ വോട്ടര്‍മാര്‍-78.43
ട്രാന്‍സ്ജെന്‍ഡേര്‍സ്-100 %

Post a Comment

0 Comments

Top Post Ad

Below Post Ad